കോൺഗ്രസ്സിന്റെ അഴിമതിക്കെതിരേയുള്ള സമരം കള്ളത്തരമെന്ന് ജനം തിരിച്ചറിഞ്ഞു - ബി.ജെ.പി

പന്തളം നഗരസഭയിലെ പ്രൈവറ്റ് ബസ് സ്റ്റാന്റ് മണ്ണിട്ട്‌ ഉയർത്തൽ പദ്ധതിയുടെ കരാറുകാരൻ ഒന്നാം ഡിവിഷൻ യുഡിഎഫ് കൗൺസിലറുടെ ബന്ധുവാണെന്നിരിക്കെ ഈ വിഷയത്തിൽ പന്തളത്ത് നടത്തിയ സമരം കള്ളത്തരമെന്ന് ജനം തിരിച്ചറിഞ്ഞെന്ന് ബിജെപി നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് കെ വി പ്രഭ ആരോപിച്ചു. അത്മാർഥതയുണ്ടെങ്കിൽ അഴിമതി നടത്തുന്ന എൽഡിഎഫ് ഭരണ സമിതിയിലെ യുഡിഎഫിന്റെ വികസന സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ സ്ഥാനം രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എൽഡിഎഫിന്റെ നഗരസഭയിലെ അഴിമതിക്ക് പിൻതുണ നൽകുന്ന യുഡിഎഫ് നടപടിക്ക് എതിരെ ബിജെപി നഗരസഭക്ക് മുമ്പിൽ ധർണ്ണ നടത്തി. എൽഡിഎഫ് ഭരണ സമിതിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുത്തിയ യുഡിഎഫ് കൗൺസിലർമാർക്കെതിരേ നടപടിയെടുക്കാതിരുന്നത് യുഡിഎഫ് ജില്ലാ നേതൃത്ത്വം അറിഞ്ഞു കൊണ്ടാണെന്നും ബി ജെ പി കൗൺസിലർമാരായ സുമേഷ്കുമാർ, സുധാശശി, സീന, ശ്രീലത, ശ്രീലേഖ, ധന്യ ഉദയചന്ദ്രൻ എന്നിവർ ആരോപിച്ചു.

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App