ഡെപ്യൂട്ടി മേയർ രാജിവെക്കണം; ഇല്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടു വരും: സിപിഎം

This browser does not support the video element.

കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച രാഗേഷിന് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയർക്ക് കൂടി എതിരാണ്. അവിശ്വാസ പ്രമേയത്തിലെ വിമർശനം ഡെപ്യൂട്ടി മേയർ കൂടി ഉൾപ്പെട്ട ഭരണ സമിതി എടുത്ത തീരുമാനത്തിനെതിരെയാണ്. പ്രമേയം പാസായ സാഹചര്യത്തിൽ പി കെ രാഗേഷ് ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെയ്ക്കണം. അല്ലാത്ത പക്ഷം എൽ ഡി എഫ് രാഗേഷിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും. രാഗേഷിന്റെത് കൂറ് മാറ്റമാണെന്നും ആ നിലപാട് രാഷ്ട്രീയമായും ധാർമികമായും ശരിയിലെന്നും ജയരാജൻ പറഞ്ഞു.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App