കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍.ഡി.എഫിന് നഷ്ടമായി; കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണന്‍ മേയറായേക്കും

This browser does not support the video element.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. മേയര്‍ പി.പി ലതയ്‌ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്. പ്രമേയത്തിന് അനുകൂലമായി 28 പേര്‍ വോട്ട് ചെയ്തപ്പോള്‍ 26 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് നേതാവ് സുമ ബാലകൃഷ്ണന്‍ പുതിയ മേയര്‍ ആകുമെന്നാണ് സൂചന. കോര്‍പ്പറേഷന്‍ ഭരണം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App