പോലീസ് വാഹനം തടഞ്ഞ് സീറ്റ് ബെൽറ്റ് ഇടീപ്പിച്ച സംഭവം; യുവാവിനെതിരെ പരാതി

This browser does not support the video element.

സ്വാതന്ത്ര്യ ദിനത്തില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്ത പൊലീസുകാരെ കൊണ്ട് സീറ്റ് ബെല്‍റ്റ് ഇടീപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പരാതിയുമായി ഓച്ചിറ അഴീക്കല്‍ സ്വദേശി അനീഷ് രംഗത്ത്. പൊലീസുകാര്‍ സീറ്റ് ബെല്‍റ്റ് ഇടുന്ന വീഡിയോ, സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൊലീസ് സേനയെ സമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും വാഹനം തടഞ്ഞു നിര്‍ത്തി പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും ചെയ്തതിന് യുവാവിനെതിരെ കേസെടുക്കണമെന്ന് അനീഷ് പരാതിയില്‍ പറയുന്നു. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം എ.ആര്‍ ക്യാമ്പിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് പരാതിക്കാരന്‍.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App