ഭൂമി നമ്മുടെ മാത്രം സ്വന്തമല്ല എന്ന് കുട്ടികള്‍ തിരിച്ചറിയണം: ഡോ.എം.എന്‍ വിനയകുമാര്‍

ഭൂമി നമ്മളുടെ മാത്രം സ്വന്തമല്ല എന്ന് കുട്ടികള്‍ തിരിച്ചറിയണമെന്ന് സാഹിത്യകാരന്‍ ഡോ. എം.എന്‍ വിനയകുമാര്‍. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസസംവിധാനത്തിന്റെ ഭാഗമായി ഈ ആശയം മാറണം. നല്ലത് തിരിച്ചറിയാന്‍ വായന സഹായിക്കും. അദ്ദേഹം പറഞ്ഞു. നാടകകൃത്തും സാഹിത്യകാരനുമായ കോലഴി നാരായണന്‍  അദ്ധ്യക്ഷനായിരുന്നു. സ്കൂളിലെ അധ്യാപകനായിരുന്ന എന്‍.വേണുഗോപാലനെ ആദരിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും  സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു. കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പാള്‍ എ.പി വിനോദ് കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍  അന്നമ്മ മാത്യു, സംസ്കൃതം അധ്യാപകന്‍ ടി.ജി മണികണ്ഠന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ കം ഡോക്യുമെന്റേഷന്‍ ഓഫീസര്‍ സി.ജി. ഉല്ലാസ് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് ബാലസാഹിത്യ പുസ്തകങ്ങള്‍ പകുതിവിലയ്ക്ക് ലഭ്യമാക്കുന്ന പുസ്തകമേളയും അക്ഷരാത്രയുടെ ഭാഗമാണ്. അക്ഷരയാത്ര തിങ്കളാഴ്ച ചാലക്കുടി കുറ്റിക്കാട് സെയിന്റ് സെബാസ്റ്റ്യന്‍ സ്കൂളിലെത്തും. സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. 

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App