ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസ്: പഞ്ചായത്ത് മെമ്പറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിയായ പഞ്ചായത്ത് മെമ്പറുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 19 -ാം  വാര്‍ഡ് മെമ്പറായ കരിക്കാട്  കമ്മാളമുറിയില്‍ ജമാലുദ്ദീന്‍ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തൃശ്ശൂര്‍ 1-ാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ്  കെ. മധുകുമാര്‍ തള്ളി ഉത്തരവായത്. 2019 ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വടക്കേ കോട്ടോല്‍ പാടത്ത് നായാടി കോളനിയിലെ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് നായാടി കോളനി സാസ്ക്കാരിക നിലയത്തിന്റെ മുറ്റത്തുവെച്ച്‌ ജമാലുദീനും മറ്റൊരു സ്ത്രീയും ചേർന്ന് പരാതിക്കാരിയെ ആക്രമിച്ചു പരിക്കേല്പിക്കുകയും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് കേസ്. കുന്നംകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണറായ ടി.എസ് സനോജ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷവും ജമാലുദീൻ സോഷ്യല്‍ മീഡിയയില്‍ക്കൂടിയും മറ്റും അപമാനിക്കുകയും ചെയ്തതിന് പോലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App