അഞ്ചു വയസുകാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

This browser does not support the video element.

അഞ്ചു വയസുകാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചയാളെ, കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കല്‍ ചരുവിള പുത്തന്‍ വീട്ടില്‍ രാജന്റെ മകന്‍ ഷിബു (39) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജോലിക്കാരായ മാതാപിതാക്കള്‍ കുട്ടിയെ അയല്‍ വീട്ടില്‍ ഏല്‍പിച്ചു പോകുന്നത് പതിവായിരുന്നു. ഇത് മനസിലാക്കിയ പ്രതി, അയല്‍ വീട്ടിലെത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അയല്‍ വീട്ടുകാരുടെ ബന്ധുവാണ് പ്രതി. ഒളിവില്‍ പോയ പ്രതിയെ സി.ഐ ബിനു കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സാബുജി, സി.പി.ഒ സലിം, ഹോച്ചിമിന്‍, ഓമനക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App