അച്ഛന്റെ മരണം; പരാതിയുമായി അനാഥാലയത്തിൽ നിന്നും പെൺമക്കൾ എത്തിയത് കണ്ണീർ കാഴ്ചയായി

This browser does not support the video element.

അച്ഛന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്തിൽ രണ്ട് പെൺകുട്ടികൾ എത്തിയത് കണ്ണീർ കാഴ്ചയായി. കുണ്ടറയിലെ ഓട്ടോ ഡ്രൈവറായിരുന്ന ജോൺസന്റെ മക്കളായ അമൃത(16 ) അലീന (14) എന്നീ പെൺകുട്ടികളാണ് അനാഥാലയത്തിൽ നിന്നും ഡി.ജി.പി യുടെ പരാതി പരിഹാര അദാലത്തിൽ എത്തിയത്. ഓട്ടോ ഡ്രൈവറായിരുന്ന പടപ്പക്കര അമൃതാലയത്തിൽ ജോൺസൺ (44) മരിച്ചത് 2018 നവംബറിലായിരുന്നു. മാമൂടിന് സമീപം ഓട്ടോയ്‌ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . അപകട മരണമാണെന്ന് പോലീസ് വിധിച്ചെങ്കിലും അന്വേഷണം നടക്കുന്നില്ല. ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കിയതിന്റെ പാടുകളും മുറിവുകളും ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. വാരിയെല്ല് തകർന്നാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അച്ഛന്റെ മരണം സംബന്ധിച്ച വസ്തുതകൾ അറിയണമെന്ന് കാട്ടിയാണ് മക്കളായ അമൃതയും അലീനയും ഡി.ജി.പി ക്ക് നേരിട്ട് പരാതി നൽകിയത്. മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് കുണ്ടറയിൽ വച്ച് ചിലരുമായി ജോൺസൺ സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ഇത് സംശയം ഉളവാക്കുന്നുവെന്നും പെൺകുട്ടികൾ പറയുന്നു. ജോൺസന്റെ മരണത്തോടെ ഒറ്റപ്പെട്ട ഇരുവരും കാഞ്ഞിരകോട്ടുള്ള അനാഥാലയത്തിലാണ് കഴിയുന്നത്. അമ്മ വിദേശത്തായതിനാൽ ശിശുക്ഷേമസമിതി ഇടപെട്ടാണ് ഇവരെ അനാഥാലയത്തിൽ ആക്കിയത്. അന്വേഷണം ക്രൈം ബ്രാഞ്ച് സംഘത്തെ ഏല്പിക്കാമെന്ന് ഡി.ജി.പി ഇരുവർക്കും ഉറപ്പു നൽകി

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App