ചണ്ണപ്പേട്ടയിൽ കാർഷിക വിഭവ സംഭരണ വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്കിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത സംരംഭമായി ചണ്ണപ്പേട്ടയിൽ കാർഷിക വിഭവ സംഭരണ വിപണന കേന്ദ്രം തുടങ്ങി. ബാങ്ക് പ്രസിഡൻറ് ചാർളി കോലത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി.രാധാമണി കാർഷിക വിഭവ സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിഷരഹിതമായ വനവിഭവങ്ങൾ, നാടൻ പച്ചക്കറികൾ, പഴവിഭവങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ഇവിടെ ലഭിയ്ക്കും. ജില്ലാപഞ്ചായത്ത് അനുവദിച്ച പത്തു ലക്ഷം ഉപയോഗിച്ചാണ് പദ്ധതി തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സി.ബിനു, ആശ ശശിധരൻ, വി.ജയപ്രകാശ്, അലയമൺ പഞ്ചായത്ത് പ്രസിഡന്റ് എം.ഹംസ, ചിതറ മുരളി, സുനിൽദത്ത്, ബാങ്ക് മുൻ സെക്രട്ടറി രാജീവ്, സെക്രട്ടറി അനിതകുമാരി എന്നിവർ പ്രസംഗിച്ചു.

  • Related Post
X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App