സിനിമാ പറമ്പിന് സമീപം നിയന്ത്രണം വിട്ട ടിപ്പർ വീട്ടിലേക്ക് ഇടിച്ചു കയറി

നിയന്ത്രണം വിട്ട ടിപ്പർ വീട്ടിലേക്ക് ഇടിച്ചു കയറി. അപകടമൊഴിവായത് തലനാരിഴക്ക്. ഇന്ന് ഉച്ചക്ക് ശേഷം സിനിമാ പറമ്പ് ബ്ലോക്ക്‌ ഓഫീസിനടുത്താണ് സംഭവം. ശാസ്താംനടയിൽ നിന്നും, ഭരണിക്കാവ് ഭാഗത്തേക്ക്‌ വന്ന ലോറി നിയന്ത്രണം വിട്ട് സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന്റെ മുന്നിലുണ്ടായിരുന്ന ഓടയിൽ ഇറങ്ങി കലുങ്കിൽ ഇടിച്ചു നിന്നതിനാൽ വീടിന് കാര്യമായ നഷ്ടം സംഭവിച്ചില്ല. വീടിന്റെ മുൻവശമുണ്ടായിരുന്ന ഒരു ബൈക്കും, വീടിന്റെ ഷീറ്റും തകർന്നിട്ടിട്ടുണ്ട്.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App