ഡി.ജി.പി ലോക് നാഥ്‌ ബഹ്‌റ കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു

This browser does not support the video element.

കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ സന്ദർശിച്ച ഡി.ജി.പി ലോക് നാഥ്‌ ബഹ്‌റ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടന്ന കേരളത്തിൽ ആദ്യമായി സംസ്ഥാന പോലീസ് മേധാവി നേരിട്ടെത്തി പരാതികൾ പരിഹരിക്കുന്ന പരാതി പരിഹാര അദാലത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണ് ഡി.ജി.പി സ്റ്റേഷൻ സന്ദർശിച്ചത്. ഡി.ജി.പി വരുന്നതിന് മുന്നോടിയായി സ്റ്റേഷൻ പരിസരം വൃത്തിയാക്കി കെട്ടിടം പെയിന്റ് ചെയ്ത് മനോഹരമാക്കിയിരുന്നു. സ്റ്റേഷൻ പരിസരത്ത് വർഷങ്ങളായി കൂട്ടിയിട്ടിരുന്ന കേസുകളിൽ പെട്ട ഇരുചക്ര വാഹനങ്ങൾ അവിടെ നിന്നും നീക്കം ചെയ്തിരുന്നു. സ്റ്റേഷൻ സന്ദർശിച്ച ഡി.ജി.പി കെട്ടിടം മുഴുവൻ ചുറ്റി കാണുകയും സ്ഥിഗതികൾ വിലയിരുത്തുകയും ചെയ്തു. കെട്ടികിടക്കുന്ന കേസുകളെ കുറിച്ചും മറ്റ് സ്റ്റേഷൻ പ്രവർത്തനങ്ങളെ കുറിച്ചും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. സ്റ്റേഷന്റെ നവീകരണ പ്രവർത്തങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സ്റ്റേഷന് മുന്നിൽ ഒരു വൃക്ഷത്തൈയും നട്ടാണ് ഡി.ജി.പി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. കൊല്ലം റൂറൽ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഡി. ജി. പി യോടൊപ്പമുണ്ടായിരുന്നു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App