കുരുക്കിൽ കുരുക്കായി അനധികൃത വാഹന പാർക്കിംഗ്

This browser does not support the video element.

അങ്കമാലി - ഉഴവൂർ- കിടങ്ങൂർ ഡോക്ടർ കെ.ആർ നാരായണൻ സ്മാരക ജില്ലാ മാതൃക റോഡിലെ പ്രധാന ടൗണായ ഉഴവൂരിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനങ്ങൾ പാർക്കിംഗ് പതിവായി മാറുന്നു. വാഹനങ്ങൾ നിർത്തുന്ന സ്ഥലത്ത് ഇട്ടിട്ട് വാഹന ഉടമകൾ മറ്റ് കാര്യങ്ങൾക്കായി പോയാൽ ഉടമ തിരിച്ച് വരുന്നത് വരെ മറ്റ് വാഹനങ്ങൾ കാത്തിരിക്കുന്നു അവസ്ഥയും വരുന്നു . ടൗണിലെ പ്രധാന കെട്ടിടത്തിലാണ് ജോയിന്റ് ആർ.ടി.ഓ കാര്യാലയം പ്രവർത്തിക്കുന്നത്. എന്നാൽ ഈ ഓഫിസിലെ മോട്ടോർ വാഹന പരിശോധന സംഘം ടൗണിലെ അനധികൃത വാഹന പാർക്കിങ്ങിന് എതിരെ നടപടികൾ എടുക്കുന്നതിൽ വിമുഖത കാണിക്കുന്നതിൽ വ്യാപകമായി പ്രതിഷേധം ശക്തം.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App