ഷോർട്ട് സർക്യൂട്ട് കാഞ്ഞിരപ്പള്ളിയിൽ രണ്ട് കടകളിൽ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

This browser does not support the video element.

ഷോർട്ട് സർക്യൂട്ടിൽ കാഞ്ഞിരപ്പള്ളിയിൽ രണ്ട് കടകളിൽ തീപിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം. കാഞ്ഞിരപ്പള്ളി കോവിൽകടവിലെ അയിഷ ഫർണിച്ചർ, ടൗണിലെ കൽക്കട്ട ട്രേഡേഴ്സ് എന്നിവയ്ക്ക് തീപിടിച്ചാണ് വൻ നാശം ഉണ്ടായത്. പുലർച്ചെ രണ്ടിനാണ് കോവിൽകടവിലെ അയിഷ ഫർണിച്ചറിന്റെ ഗോഡൗണിന് തീ പിടിച്ചത്. നെല്ലിമല പുതപ്പറമ്പിൽ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ളതാണ് തീ പിടിച്ച ഫർണിച്ചർ സ്ഥാപനം. ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. മൂന്നര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. വെളുപ്പിനെ അഞ്ചു മണിയോടെയാണ് രണ്ടാമത്തെ തീപിടുത്തം ഉണ്ടായത്. ടൗണിൽ പ്രവർത്തിക്കുന്ന കൽക്കട്ട ട്രേഡേഴ്സിന്റെ ഗോഡൗണിലാണ് തീപിടിച്ചത്. 25000 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. കാഞ്ഞിരപ്പള്ളി ബംഗ്ലാവ് പറമ്പിൽ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കൽക്കട്ട ട്രേഡേഴ്സ്. ഫയർ ഫോഴ്സ് എത്തിയാണ് ഇവിടെയും തീയണച്ചത്.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App