ആലുവയിൽ പെൺകുട്ടിയെ കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി

ആലുവ പറവൂർ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിൽ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി (20) യെയാണ് വാർക്ക കെട്ടിടത്തിനകത്ത് മരക്കഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടത് . ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിൽ കാണപ്പെട്ടതാണ് സംശയത്തിന് കാരണം . വീടിനകത്ത് സ്ളാബിന്നോട് ചേർന്ന് പട്ടികയിലാണ് തൂങ്ങിയതായി കാണപ്പെട്ടത് . ഇന്നലെ രാത്രി 7.00 മണിയോടെ കൂടെ താമസിക്കുന്ന പെൺകുട്ടിയാണ് സംഭവം ആദ്യം കണ്ടത് . പെൺകുട്ടി ഒച്ചവച്ചപ്പോഴാണ് പുറത്തറിഞ്ഞത് . തഹസിൽദാരുടെ സാന്നിദ്ധ്യത്തിലല്ലാതെ മൃതദേഹം മാറ്റാനനുവദിക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു . ഇന്നലെ ഉച്ചക്ക് സന്തോഷത്തോടെ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയുമില്ലെന്നും ബന്ധുക്കൾ പറഞ്ഞു . പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂർ കവലയിലുള്ള ' ഡയറക്ട് മാർക്കറ്റിങ്ങ് ' സ്ഥാപനത്തിൽ പെൺകുട്ടി ജോലിക്ക് കയറിയത് . വി.ഐ.പി ലൈനിലെ വീട് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സ്ഥാപനം വാടകക്ക് എടുത്തതാണെന്നാണ് അറിയാൻ കഴിഞ്ഞത് .

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App