ലോറിയും, കാറും കൂട്ടിയിടിച്ച് ഏഴ് വയസ്സുള്ള കുട്ടി മരിച്ചു

ദേശീയപാതയിൽ ചേർത്തല തിരുവിഴയിൽ വാഹനാപകടം. തടി കയറ്റിവന്ന ലോറിയും, കാറും കൂട്ടിയിടിച്ച് ഏഴ് വയസ്സുള്ള കുട്ടി മരിച്ചു. കാഞ്ഞിരപ്പള്ളി കിഴക്കെ തലയ്ക്കൽ തോമസ് ജോർജിന്റെ മകൻ ജോഹൻ ആണ് മരിച്ചത്. മൂന്നര വയസുള്ള കുട്ടി ഉൾപ്പെടെ 3 പേർക്ക് പരിക്ക്. തിരുവിഴ കവലയ്ക്ക് സമീപം പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. തോമസ് ജോർജും, കുടുംബവും ചെന്നൈയിൽ നിന്ന് ആലപ്പുഴയ്ക്ക് വരുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന തടിലോറി ഇടിയ്ക്കുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇവരെ പോലീസും, ഫയർഫോഴ്സും, നാട്ട്കാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അതീവ ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുള്ള ജോഹൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തോമസ് ജോർജ്, ഭാര്യ മറിയം, ഇളയ കുട്ടി മൂന്നര വയസുള്ള ദയ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോഹന്റെ മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിൽ. മാരാരിക്കുളം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App