ഭൂതത്താൻകെട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി

This browser does not support the video element.

ഭൂതത്താൻകെട്ട് ബോട്ട് ജെട്ടിക്ക് സമീപത്തുള്ള വെള്ളത്തിൽ നീന്തുന്നത് കാണുകയും കുറച്ചു സമയത്തിന് ശേഷം കരയിൽ കയറികിടക്കുകയും ചെയ്‌ത രാജവെമ്പാലയെ നാട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. വെള്ളത്തിൽ നീന്തുന്നത് കണ്ടപ്പോൾ പുഴ മുറിച്ചുകടന്ന് അക്കരക്ക് പോകുമെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ പിന്നീട് ഉച്ചയ്ക്ക് ശേഷം പാമ്പ് കരയിൽ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരനായ ജോമോനും പരിസരവാസികളും കൂടി പാമ്പിനെ പിടികൂടുകയായിരുന്നു. ആറ് കിലോയിൽ അധികം തൂക്കവും 12 അടി നീളവുമുള്ള ആൺ വർഗ്ഗത്തിൽപ്പെടുന്ന പാമ്പിനെ കോതമംഗലം ഫോറെസ്റ് ഡിവിഷനിലെ ജീവനക്കാർക്ക് കൈമാറി. രാജവെമ്പാല പടം പൊഴിക്കുവാൻ ഉതകുന്ന മാളം പരതിഇറങ്ങിയതാകുവാനാണ് സാധ്യതയെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു. അതിനുള്ള ലക്ഷണങ്ങൾ പാമ്പിൽ കാണുവാൻ സാധിച്ചതായും നാട്ടുകാർ പറയുന്നു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App