കേരള ഗോവിന്ദച്ചാമി എന്ന പേര് അന്വർത്ഥമാക്കിയ കൊലപാതകമായി; മുത്തശ്ശിയുടെ കൊലപാതകം

പ്രശാന്ത് ബസിൽ പണി ചെയ്തു നടന്നിരുന്ന കാലത്താണ് കേരളക്കരയെ ഞെട്ടിച്ച സൗമ്യയുടെ കൊലപാതകം നടന്നത്. ആ കേസിൽ പിടിയിലായ ഗോവിന്ദച്ചാമിയെന്ന തമിഴനും ഒരു കൈ മാത്രമാണുണ്ടായിരുന്നത്. പ്രശാന്തിനെ സുഹൃത്തുക്കളും ഗോവിന്ദച്ചാമി എന്നു വിളിക്കാൻ തുടങ്ങി ക്രമേണ ഈ പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതു തന്നെ. മിക്കപ്പോഴും ലഹരി ഉപയോഗിക്കുന്ന ശീലമുള്ള ഇയാൾ ലഹരിക്ക് പണം തികയാതെ വന്നതോടെയാണ് അവശയായ അമ്മൂമ്മയുടെ മാലയിൽ കണ്ണുവയ്ക്കുന്നത്. മാല കവരുന്നതിനുള്ള തക്കം നോക്കി നടന്ന ഇയാൾ വീട്ടിൽ ആരുമില്ലായെന്ന് ഉറപ്പു വരുത്തി വീട്ടിനുള്ളിൽ കടന്ന് മാലക്കുവേണ്ടി അമ്മൂമ്മയെ കൊലചെയ്യുകയായിരുന്നു. ലഹരിക്കടിപ്പെട്ടു കഴിഞ്ഞാൽ എന്ത് ഹീന കൃത്യവും ചെയ്യാൻ മടിക്കാത്ത സ്വഭാവമാണിയാളുടെത്. പലപ്പോഴും അടിപിടി കേസുകളും മറ്റും ഇയാളുടെ പേരിലുണ്ടാവാറുണ്ട്. ഒന്നു രണ്ടു തവണ ലഹരിക്കു വേണ്ടി മോഷണവും നടത്തിയിരുന്നു. ജോലിക്കു പോകുന്ന എല്ലാവരും വൈകിയേ തിരിച്ചെത്തൂവെന്നും ആസമയത്തിനുള്ളിൽ കേരളം കടക്കാമെന്നുമായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. പക്ഷേ ജോലിക്കു പോയിരുന്ന കുടുംബാംഗങ്ങളിലൊരാൾ അമ്മയെന്തെടുക്കുന്നു എന്നറിയാൻ ഫോൺ ചെയ്തെങ്കിലും ആരും ഫോണെടുക്കാതായതിനെ തുടർന്ന് അയൽ വീട്ടിൽ വിളിച്ച് അമ്മയുടെ കാര്യം തിരക്കിയതാണ് കൊലപാതകം ഉടൻ പുറത്തറിയാൻ ഇടയാക്കിയത്. സംഭവമറിഞ്ഞ ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘംസ്ഥലത്ത് കുതിച്ചെത്തി നടത്തിയ പരിശോധനകളും തുടർന്ന് പ്രശാന്തിനെ സംശയത്തിന്റെ നിഴലിൽ നിർത്തി ഇയാളെ തേടി ദ്രുതഗതിയിൽ വിവിധ സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണവുമാണ് പ്രതിക്ക് രക്ഷപെടാനുള്ള അവസരം ലഭിക്കാതിരുന്നതിനുള്ള കാരണം.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App