നാലു പേരെ വെറുതെ വിട്ട നടപടിക്ക് എതിരെ മേൽകോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ്

കെവിൻ കേസിൽ നീനുവിന്റെ പിതാവ് ചാക്കോയടക്കം നാലുപേരെയാണ് കോടതി വെറുതെ വിട്ടത്. കെവിൻ കൊലക്കേസിൽ കെവിന്‍റെ ഭാര്യ നീനുവിന്റെ സഹോദരനടക്കം  10 പ്രതികൾ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. എന്നാൽ കേസിൽ ഉൾപ്പെട്ട 5, 10, 13, 14 പ്രതികളായ നീനുവിന്‍ അച്ഛൻ ചാക്കോ ജോൺ , പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. നാലു പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല് പോകുമെന്ന് വിധി വന്നശേഷം കെവിന്റെ പിതാവ് ചാക്കോ പ്രതികരിച്ചു. ചാക്കോയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ വാട്‌സാപ്പ് സന്ദേശമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. എന്നാല്‍ ഇത് കെവിനെ തട്ടികൊണ്ടുപോകാന്‍ ഷാനുവും സംഘവും യാത്ര തിരിച്ചതിന് ശേഷമാണ് ലഭിച്ചത്. അതിനാല്‍ ചാക്കോയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇത് കണക്കിലെടുത്ത് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി ചാക്കോയെ വെറുതെ വിട്ടത്. വെറുതെ വിട്ട ചാക്കോ ഉള്‍പ്പെടെ നാല് പ്രതികള്‍ക്കും കൃത്യത്തില്‍ നേരിട്ടുപങ്കില്ലെന്നും പ്രതിഭാഗം വാദിച്ചു. 

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App