പിരിച്ചുവിടപ്പെട്ട സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്; 1.4 കോടി നഷ്ട പരിഹാരം നൽകണം

This browser does not support the video element.

കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട സഹകരണ ബാങ്ക് ഉദ്ദ്യോഗസ്ഥന് ബാങ്ക് 1.4 കോടി രൂപ നഷ്ട പരിഹാരം നല്‍കണം. 21 വര്‍ഷം മുമ്പ് പിരിച്ചുവിടപ്പെട്ട കിഴക്കമ്പലം സര്‍വീസ് സഹകരണ ബാങ്കിലെ സെയില്‍സ്മാനായിരുന്ന കാണിനാട് മുല്ലക്കല്‍ എം.എന്‍.ചന്ദ്രനാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചത്. പിരിച്ചുവിടല്‍ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയെക്കിലും സര്‍വീസ് കാലാവധി അവസാനിച്ചതിനാല്‍ ഉദ്യോഗത്തില്‍ തിരികെ പ്രവേശിക്കാനാവില്ല. ഇതേതുടര്‍ന്നാണ് ചന്ദ്രന് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളടക്കം നഷ്ടപരിഹാര തുകയായി ബാങ്ക് 1.4 കോടി രൂപ നല്‍കേണ്ടത്. 1978 ല്‍ ജോലിയില്‍ പ്രവേശിപ്പിച്ച ചന്ദ്രനെ അകാരണമായാണ് ബാങ്ക് പിരിച്ചുവിട്ടതെന്ന വാദം ശരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇക്കാലയളവില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബാങ്ക് ഭരണസമിതി എ ഗ്രൂപ്പ് പിടിച്ചെടുത്തിരുന്നു. ഇതോടെ ബാങ്കില്‍ അനധികൃത നിയമനങ്ങള്‍ പതിവായതായും ഇതിനെതിരെ പരാതിപ്പെട്ടതാണ് തന്നെ പിരിച്ചുവിടാന്‍ കാരണമായതെന്നും ചന്ദ്രന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ജോലിയില്‍ പ്രവേശിക്കാനായില്ലെങ്കിലും 17 വര്‍ഷത്തെ ശമ്പളം ഉള്‍പ്പെടെ 35 വര്‍ഷത്തെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ കോടതി വിധിയിലൂടെ ചന്ദ്രന് ലഭിക്കും. ഇത് ഏകദേശം 1. 04 കോടിയോളം രൂപവരും. ഇതുകൂടാതെ 21 വര്‍ഷത്തെ നിയമപോരാട്ടത്തിനു ചെലവഴിക്കേണ്ടിവന്ന പണവും മാനസീകക്ലേശവും വളരെ വലുതാണ്. ആയതിനാല്‍ ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുമെന്നും ചന്ദ്രന്‍ പറഞ്ഞു

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App