താനൂരിൽ റോഡരികിൽ കഞ്ചാവ്ചെടി കണ്ടെത്തി

This browser does not support the video element.

താനൂർ-തിരൂർ റോഡിൽ നടക്കാവിന് സമീപത്തുള്ള റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സമീപവാസിയായ വഴിയാത്രക്കാരനാണ് 40 cm നീളമുള്ള കഞ്ചാവ്ചെടി ആദ്യം കണ്ടത്. കഞ്ചാവ്ചെടി ആണെന്ന സംശയത്തെ തുടർന്ന് നടക്കാവ് 41-ാം വാർഡ് കൗൺസിലറായ പി.ടി. ഇല്ല്യാസിനെ വിവരമറിയിക്കുകയും പിന്നീട് തിരൂർ എക്സൈസിൽ വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർമാരായ ഫസലുൽ റഹ്മാൻ, സൂരജ്, ബാബുരാജ്, സിവിൽ എക്‌‌സൈസ് ഓഫീസർ ദിദിൻ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ്ചെടി കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App