നെടുമങ്ങാട് കോളേജിനു സമീപത്തെ കുന്നിടിഞ്ഞു വീണു

This browser does not support the video element.

നെടുമങ്ങാട് ഗവ. കോളേജിനു സമീപത്തെ കുന്ന് വലിയ കല്ലുകളോടെ ഇടിഞ്ഞു വീണു. കോളേജിന്റെ പ്രധാന കെട്ടിടത്തിനോട് ചേര്‍ന്ന ഭാഗത്തെ കുന്നാണ് ഇടിഞ്ഞത്. ആളപായമില്ല. കെട്ടിടത്തിന്റെ അത്രതന്നെ പൊക്കമുള്ള കുന്നാണ് ഇടിഞ്ഞത്. കുന്നിടിച്ചു നിരത്തിയുള്ള അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അപകടത്തിനിരയാക്കിയതെന്ന് ആക്ഷേപമുണ്ട്. രാവിലെ കുട്ടികള്‍ ക്ലാസിനെത്തിയപ്പോള്‍ കുന്നിന്റെ ചെറിയൊരു ഭാഗം പാറക്കല്ലുകളോടെ അടര്‍ന്നു താഴെക്കിടക്കുന്നതു കണ്ടു. ഇത് കാര്യമാക്കാതെ ക്ലാസ് തുടങ്ങി. എന്നാല്‍ ഒന്‍പതുമണിയോടെ വീണ്ടും കുന്നിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡോ. താര കോളോജിന് അവധി നല്‍കി. നെടുമങ്ങാട് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി അപകടകരമായ് മണ്ണ് നീക്കം ചെയ്തു. 

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App