തൂങ്ങി മരിച്ച നിലയിൽ കണ്ട സെന്റാൻഡ്രൂസ് സ്വദേശിനി 19 കാരിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

ആലുവയിലെ വാടക കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സെന്റാൻഡ്രൂസ് കനാൽ പുറമ്പോക്കിൽ സുന്ദരി അമ്മക്കൂട് വീട്ടിൽ അന്തോണിയുടെയും പരേതയായ മേരി ശാന്തിയുടെയും മകൾ ജോയിസി (19) യുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ സെന്റാൻഡ്രൂസ് ഫാത്തിമപുരം ദേവാലയത്തിൽ സംസ്ക്കരിക്കും. ഞയറാഴ്ച രാത്രി 8 മണിയോടെയാണ് ജോയ്സി ആലുവയിലെ വാടക കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കൂട്ടുകാർ കാണുന്നത്. വിവരം അറിഞ്ഞ് തിരുവനന്തപുരത്ത് നിന്നും ആലുവയിലെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു വർഷം മുൻപ്വരേയും സെന്റാൻഡ്രൂസിലെ ഇളയമ്മയുടെ വീട്ടിലുണ്ടായിരുന്ന ജോയ്സി പിതാവിന്റെ സ്വദേശമായ തമിഴ്നാട്ടിലെ കുറുമ്പനയിലെ വീട്ടിലേക്ക് താമസം മാറിയിരുന്നു. കുറുമ്പനയിൽ നിന്നും പതിനൊന്ന് മാസം മുൻപ് കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ആയൂർവേദ കമ്പനിയിൽ സെയിൽസ് ഗേളായി ആലുവയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ജോയിസിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App