മികച്ച വിജയം ആര്യമോൾക്ക് വിട് നൽകാൻ ജനമൈത്രി പോലീസ്; നിർമ്മാണം വിലയിരുത്താൻ എ.എസ്.പിയും

This browser does not support the video element.

വെള്ളക്കെട്ടിൽ വീട് തകർന്ന ആര്യമോൾക്ക് അടച്ചുറപ്പുള്ള വീടൊരുക്കാൻ വൈക്കം ജനമൈത്രി പോലീസെത്തി. ടി.വി പുരം ചാണിയിൽ ലക്ഷ്മണന്റെയും മോളിയുടേയും മകളായ ആര്യമോൾ എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയപ്പോൾ നിർധന കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ മധുരവുമായെത്തിയ വൈക്കം ഡി.വൈ.എസ്.പിയായിരുന്ന കെ.സുഭാഷ് ആര്യയ്ക്ക് ജനമൈത്രി പോലീസ് വീടുവച്ചു നൽകുമെന്ന് നൽകിയ ഉറപ്പാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. 510 സ്ക്വയർ ഫീറ്റിൽ രണ്ടു ബഡ്റൂമും ഹാൾ, കിച്ചൺ, ബാത്ത്റും തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് വീടു നിർമ്മിക്കുന്നത്. വൈക്കം എ.എസ്.പി അരവിന്ദ് സുകുമാർ വീടിന്റെ കട്ടിളവയ്പ് കർമ്മം നിർവഹിച്ചു. വൈക്കം സി.ഐ എസ്.പ്രദിപ്, ജനമൈത്രി സി.ആർ.ഒ സി.എ.ബിജുമോൻ, ജനമൈത്രി ബീറ്റ് ഓഫീസർ സെബാസ്റ്റ്യൻ ജോർജ്, കെ.സിന്ധു, ഹരിദാസ്, ജനമൈത്രി സമിതി കോ ഓർഡിനേറ്റർ പി.എം.സന്തോഷ് കുമാർ, ജോർജ് കൂടല്ലി, ശിവപ്രസാദ്, എം.ആർ റെജി, ഡി.മനോജ്, പി.സോമൻപിള്ള, ജലീൽ, സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു. ജനമൈത്രി പോലീസ് നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App