അടൂർ ടി. ബി ജംഗ്ഷനിൽ കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി വൃദ്ധയ്ക്ക് പരിക്ക്

This browser does not support the video element.

അടൂർ കോട്ടമുകൾ മിനി ജംഗ്ഷനിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ അർബുദ രോഗിയായ വൃദ്ധയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കുപറ്റിയ കോട്ടമുകൾ മിനി ജംഗ്ഷനിൽ കൊച്ചുവിള വീട്ടിൽ ജമീലബീവി 80 ന് മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാവിലെ 11.20 ന് മകൻ സാലിയുടെ കടയുടെ വരാന്തയിൽ ഇരിക്കുകയായിരുന്ന ജമീലയെ വിരണ്ടു വന്ന പോത്ത് കാലിന്റെ തുടയിലും പുറത്തും കുത്തുകയായിരുന്നു. പോത്തിന്റെ കൊമ്പ് വാരിയെല്ലിന്റ് ഇടയിലൂടെ കുടലിലും മലദ്വാരത്തിലേക്കും തുളച്ചു കയറി. അഞ്ച് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കൊടുവിലാണ് ജമീലയെ ഡോക്ടർമാർ രക്ഷപ്പെടുത്തിയത്. പോത്തിന്റെ ആക്രമണത്തിൽ പരിക്കുപറ്റിയ മറ്റുള്ളവർ വിവിധ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. കൊല്ലം തേവള്ളിയിൽ നിന്നും ഇറച്ചി വ്യാപാരിയുടെ മകളുടെ വിവാഹ അവിശ്യത്തിന് എത്തിച്ച പോത്താണ് അക്രമാസക്തനായി വിരണ്ടോടിയതെന്ന് നാട്ടുകാർ ആരോപിച്ച് 6 മണിക്കൂർ കോട്ടമുകൾ, പറക്കോട്, ഏഴംകുളം, നെടുമൺ പ്രദേശങ്ങളിൽ പരിഭ്രാന്തി പരത്തിയ പോത്ത്. അടൂർ ഡി. വൈ. എസ്. പി ജവഹർ ജനാർദ്ദിന്റെയും അടൂർ ഫയർ ഫോഴ്സിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റജികുമാറിന്റെയും അടൂർ, ഏനാത്ത്, കൊടുമൺ സ്റ്റേഷനുകളിലെ പോലീസുകാരുടെയും നാട്ടുകാരുടെ ശ്രമഫലമായി നെടുമൺ പോസ്റ്റാഫീസിനു സമീപത്തെ റബ്ബർ തോട്ടത്തിൽവച്ച് കുരിക്കിട്ടു പോത്തിനെ കീഴ്പ്പെടുത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജമീല ബീവിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം ആരംഭിച്ചു.

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App