സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

കോന്നി- തണ്ണിത്തോട് റോഡിൽ ഞള്ളൂർ വനം വകുപ്പ് ഓഫീസിനു സമീപത്തെ വളവിൽ സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. കുമ്മണ്ണൂര്‍ നെടിയകാല പുത്തന്‍വീട്ടില്‍ അജി ബഷീറി(42)നാണ് പരിക്കേറ്റത്. ഞള്ളൂരിലെ പഴയ ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപം വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. സംഭവത്തില്‍ കാലിന് പരിക്കേറ്റ അജി ബഷീറിനെ കോന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉന്നത നിലവാരത്തിലുള്ള ഈ റോഡിൽ നിരവധി കൊടും വളവുകളുണ്ട്. ഇവിടെ മറുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാണുവാൻ മിറർ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല. ഇതേ വളവിൽ മുമ്പും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App