ശ്രീകൃഷ്ണ ജയന്തിയിൽ നാടെങ്ങും ഉണ്ണിക്കണ്ണന്മാർ നിരന്നു

This browser does not support the video element.

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നാടെങ്ങും ശോഭയാത്രകള്‍ നടന്നു. കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ട സാന്ദീപനി ബാലഗോകുലവും കീരംകുഴി വിഷ്ണു മഹേശ്വരയേത്ര ഉപദേശക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ശോഭയാത്ര  വര്‍ണശബളമായി. ആഘോഷപ്രമുഖ് വിഷ്ണു സുഗുണന്‍ ശോഭ യാത്രക്ക് നേതൃത്വം നല്‍കി. ക്ഷേത്ര പ്രസിഡന്റ് സുരേഷ് കരിയാംപാടം, കാര്യദര്‍ശി സി.വി.അനൂപ്, സി.വി.ബിജു, സി.എ.അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. കിഴക്കമ്പലം പഞ്ചായത്തിലെ ഊരക്കാട് ശ്രീകൃഷണ സ്വാമി ക്ഷേത്രം, ഊരക്കാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പുക്കാട്ടുപടി ഭഗവതി ക്ഷേത്രം എന്നി ക്ഷേത്രസന്നിധികളില്‍ നിന്നും ആരംഭിച്ച  ശോഭയാത്ര ഉച്ചക്ക് 3 മണിക്ക് പുക്കാട്ടുപടി ടൗണ്‍ചുറ്റി ക്ഷേത്രങ്ങളില്‍ സമാപിച്ചു

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App