ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

This browser does not support the video element.

കാളകെട്ടി സ്വദേശി ജോസഫ് വിനോദ് മാര്‍ട്ടിൻ (36) ആണ് ശനിയാഴ്ച കാഞ്ഞിരപ്പള്ളി പോലീസ് പിടിയിലായത്. കാഞ്ഞിരപ്പള്ളി പേട്ടക്കവലക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് വെള്ളിയാഴ്ച രാത്രി 11.50തോടെയാണ് മോഷ്ണം പോയത്. പേട്ടക്കവലയ്ക്കു സമീപം കോഴിക്കട നടത്തുന്ന അന്‍വര്‍ എന്നയാളുടെതാണ് ബൈക്ക്. തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ബൈക്ക് പൊന്‍കുന്നത്തിന് സമീപം ഒരു ഹോട്ടലിന്റെ മുന്‍പിലായി പാര്‍ക്ക് ചെയ്തിരിക്കുന്ന വിവരം പോലീസിന് ലഭിച്ചു. ഇയാള്‍ ബൈക്ക് എടുത്ത് പോകുവാന്‍ തുടങ്ങിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.ഐ റ്റി.ഡി മുകേഷിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ സന്തോഷ് തോമസ്, ജോണ്‍സണ്‍, ജോഷി, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App