നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഒരു ഭാഗം തകർന്നുവീണു പ്രദേശത്തെ മറ്റ് വീടുകളും ഭീഷണിയിൽ

This browser does not support the video element.

പൊന്നും കുണ്ടുചിറ ബാബു സ്മാരകം മന്ദിരത്തിനു സമീപത്ത് ഫാസിലിൻറെ നിർമ്മാണത്തിലിരിക്കുന്ന വീടിൻറെ പുറക് വശമാണ് മതിൽ ഉൾപ്പെടെ തകർന്നുവീണത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുന്നിൻ മുകളിലാണ് വീട് സ്ഥിതിചെയ്യുന്നത് . ഇതേ തുടർന്ന് സമീപത്തെ സി എം മൈനാവതിയുടെ കാർത്തിക നിവാസും അപകടഭീഷണിയിൽ ആയിരിക്കുകയാണ്. ഇതിനടുത്തുള്ള ഏതാനും വീടുകളും സമാന അപകട ഭീതിയിലാണ്. കതിരൂർ പഞ്ചായത്ത് അധികാരികൾ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ്, ഫയർഫോഴ്സ് അംഗങ്ങൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ബദൽ നടപടിക്കായി ഉള്ള ശ്രമങ്ങൾ നടത്തുമെന്ന് വില്ലേജ് ഓഫീസർ രഞ്ജിത്ത് ചെറുവാരിയിൽ പറഞ്ഞു.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App