ഭിന്നശേഷിക്കാർക്ക് ക്യാമ്പ് നടത്തുന്നു

തലശ്ശേരി ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ നിർണയിക്കുന്നതിന് ക്യാമ്പ് നടത്തുന്നു. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഉള്ളവർക്ക് പങ്കെടുക്കാം. കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ, തലശ്ശേരി ഹോപ്പ് ഏർലി ഇൻറർവെൻഷൻ സെൻറർ, കോഴിക്കോട് സി.ആർ.സി.എന്നീ സ്ഥാപനങ്ങളാണ് ക്യാമ്പ് നടത്തന്നത്. 25-ന് രാവിലെ ഒൻപത് മുതൽ ഒരു മണി വരെ സംഗമം ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. ചക്രക്കസേര, ക്രച്ചസ്, കേൾവി ഉപകരണങ്ങൾ ,18 വയസ്സുവരെയുള്ളവൾക്ക് പഠനോപകരണം എന്നിവ നൽകുന്നതിനുളള കണക്കെടുക്കും. ഇൻഷുറൻസ്, ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയെക്കുറിച്ച് മാർഗനിർദ്ദേങ്ങൾ നൽകും.ഫോൺ 9446306146

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App