കനത്ത പോലീസ് കാവലിൽ ക്ഷീര സംഘം തെരഞ്ഞടുപ്പ്

This browser does not support the video element.

കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റെവും പ്രധാനപ്പെട്ട കീഴ്പ്പള്ളി ക്ഷീര കർഷക സഹകരണ സംഘത്തിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പ് ആരംഭിച്ചു. കനത്ത പോലീസ് കാവലിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. കോൺഗ്രസ് പാനലും സഹകരണ മുന്നണി പാനലും തമ്മിലാണ് മത്സരം നടക്കുന്നത്. കോൺഗ്രസിനകത്ത് പ്രസിഡണ്ട് ആരാകണം എന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. നിലവിൽ കോൺഗ്രസിലെ വി.ടി.ചാക്കോയാണ് പ്രസിഡണ്ട്. നിലവിലെ ഭരണ സമിതിയുടെ ഏകപക്ഷീയമായ പ്രവർത്തനത്തെ ചോദ്യം ചെയ്യ്താണ് സഹകരണ മുന്നണിയുണ്ടാക്കി സംഘം മെമ്പർമാർ മത്സരിക്കുന്നത്. സംഘർഷം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആറളം പോലീസ് ഇൻസ്പെക്ടർ കെ.സുധാകരന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App