എസ് എന്‍ ഡി പി യോഗം ബുധനൂര്‍ കിഴക്ക് വനിതാസംഘത്തിന്റെ വാര്‍ഷിക പൊതുയോഗം

എസ് എന്‍ ഡി പി യോഗം ബുധനൂര്‍ കിഴക്ക് നമ്പർ 1375 വനിതാസംഘത്തിന്റെ വാര്‍ഷിക പൊതുയോഗം  ഞായർ രാവിലെ 9 ന് ബൂധന്നൂര്‍ എസ് എന്‍ പബ്ലിക്  സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടക്കും. ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ബുധനൂര്‍ കലാപോഷിണി വായനശാലയിലെ ഫീല്‍ഡ് ലൈബ്രേറിയന്‍ അടിമുറ്റത്ത് ശാരംഗമഠത്തില്‍ എം. ജെ ഉമാദേവി അന്തര്‍ജനത്തെ ആദരിക്കും. ചെങ്ങന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ ബൈജു അറുകുഴി, ശാഖയോഗം പ്രസിഡന്റ് കെ.ആര്‍ മോഹനന്‍,ശാഖാ യോഗം സെക്രട്ടറി പി.ജെ പ്രഭ, വൈസ് പ്രസിഡന്റ് പി.ഡി രാജു, യൂണിയന്‍ കമ്മറ്റി അംഗം സതീഷന്‍ കെ.റ്റി,വനിതാസംഘം പ്രസിഡന്റ് ശാന്തമ്മ ബാലകൃഷ്ണന്‍, വനിതാസംഘം സെക്രട്ടറി മഹേശ്വരി സത്യന്‍ എന്നിവര്‍ സംസാരിക്കും.

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App