രുചിയറിവ് പകർന്ന് അഴീക്കോട് ഐ. എം. യു. പി സ്കൂളിൽ ഭക്ഷ്യമേള

This browser does not support the video element.

കൊതിയൂറും നാടൻ വിഭവങ്ങളൊരുക്കി അഴീക്കോട് ഐ. എം. യു. പി സ്കൂളിൽ ഭക്ഷ്യമേള. പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വിജ്ഞാനോൽസവത്തിന്റെ ഭാഗമായാണ് ഭക്ഷ്യമേളയൊരുക്കിയത്.  ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ ഉദ്ഘാടനം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസീന റാഫി അധ്യക്ഷത വഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഭക്ഷ്യമേള സന്ദർശിച്ചു. നമ്മുടെ ഭക്ഷണം എന്നതാണ് ഈ വർഷത്തെ വിജ്ഞാനോൽസവത്തിന്റെ വിഷയം. ഇതിന്റെ ഭാഗമായി കുട്ടികളുടെ വീടുകളിൽ പാകം ചെയ്തു കൊണ്ടുവന്ന 100 ഓളം നാടൻ പലഹാരങ്ങളുടെ  പ്രദർശനമാണ് സംഘടിപ്പിച്ചത്. കുട്ടികളിൽ ഭക്ഷണത്തിന്റെ ആവശ്യകതയും ഭക്ഷണത്തിൽ നിന്നും ശരീരത്തിന് ലഭിക്കുന്ന പോഷക മൂല്യത്തെ കുറിച്ച് ബോധ്യപ്പെടുത്താനും ഭക്ഷണം  പാഴാക്കുന്നതിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്താനും ഭക്ഷ്യമേളക്ക് സാധിച്ചു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App