രാജ്കുമാറിന്റെ റീ പോസ്റ്റ്മോർട്ടത്തിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അന്വോഷണ കമ്മീഷൻ

This browser does not support the video element.

നെടുങ്കണ്ടം ഉരുട്ടിക്കൊലപാതക കേസിൽ രാജ്‌കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം റീ പോസ്റ്റ്‌മോർട്ടം ചെയ്യുമെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. പീരുമേട് സബ് ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും കമ്മീഷൻ. സബ് ജയിൽ, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് കമ്മീഷൻ തെളിവെടുത്തു. രാജ്‌കുമാറിന്റെ ആദ്യ പോസ്റ്റുമോർട്ടത്തിൽ വലിയ വീഴ്ചകൾ ഉണ്ടെന്നും ഈ റിപ്പോർട്ടുകൊണ്ട് പ്രയോജനം ഇല്ലെന്നുമാണ് ജുഡീഷ്യൽ കമ്മീഷന്റെ നിരീക്ഷണം. ഈ സഹജര്യത്തിലാണ് റീ പോസ്റ്റുമോർട്ടം കൂടിയേ തീരുവെന്ന് കമ്മീഷൻ ഉത്തരവിട്ടത് . ഒരാഴ്ചക്കകം തന്നെ റീപോസ്റ്റുമോർട്ടഎം ഉണ്ടാകും. ഡോക്ടർമാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണ ആയി. അവരെ ഉടൻ പ്രഖ്യാപിക്കും. വീട്ടുകാരെയും ക്രൈംബ്രാഞ്ച് സംഘത്തെയും ഇക്കാര്യം അറിയിച്ചെന്നും കമ്മീഷൻ പറഞ്ഞു. കമ്മീഷൻ പീരുമേട് സബ്ജയിലിലും താലൂക്ക് ആശുപത്രിയിലും എത്തി തെളിവെടുത്തു . ജയിലിൽ ഉദ്യോഗസ്ഥരെയും സഹ തടവുകാരുടെയും മൊഴി രേഖപ്പെടുത്തി. നെടുങ്കണ്ടം സ്റ്റേഷനിൽ വെച്ച് രാജ്‌കുമാറിന് ക്രൂര മർദ്ദനമേറ്റിരുന്നതായി രാജ്‌കുമാർ പറഞ്ഞുവെന്ന് സഹതടവുകാരൻ കമ്മീഷനിൽ മൊഴി നൽകി. ജയിൽ ഡിഐജി നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. രാജ്‌കുമാറിനെ ചികിത്സിച്ച പീരുമേട് ആശുപത്രിയിലെ ഡോക്ടർമാരെയും കമ്മീഷൻ കണ്ടു. ജസ്റ്റിസ് നാരായണക്കുറുപ്പ് അടുത്ത ദിവസങ്ങളിൽ തന്നെ കോലാഹലമേട്ടിലെ രാജ്‌കുമാറിന്റെ വീടും, മൃതദേഹം സംസ്കരിച്ച സെന്റ് സെബാസ്റ്റ്യൻസ് പള്ളിയും സന്ദർശിക്കും.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App