വീട് കയറി ആക്രമണം - പ്രതികളെ അറസ്റ്റ് ചെയ്യണം ബി ജെ പി

പുലിയൂർ പഞ്ചായത്തിൽ തോനയ്ക്കാട് വിഷ്ണു ഭവനത്തിൽ ബിനുവിനേയും കുടുംബത്തിനേയും വീട് കയറി ആക്രമിച്ച വാർഡ് മെമ്പറെയും ഗുണ്ടകളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പുലിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 22 - ന് തിങ്കളാഴ്ച വൈകുന്നേരം 5. മണിയ്ക്ക് തോനയ്ക്കാട് ജംഗ്ഷനിൽ പ്രധിഷേധം യോഗം നടത്തുവാൻ ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹി യോഗം തീരുമാനിച്ചു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് പി.കെ വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി ജെ പി നി. മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ , ജില്ലാ സെക്രട്ടറി ശ്യാമള കൃഷ്ണകുമാർ , നി. മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് ചെറുവല്ലൂർ , വൈസ് പ്രസിഡന്റ് രമേശ്‌ പേരിശ്ശേരി , പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രസന്നകുമാർ , സന്തോഷ് കുളിക്കാംപാലം , വാസുദേവൻ , സൗമ്യ തുടങ്ങിയവർ പങ്കെടുത്തു

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App