കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടും: കൊടിക്കുന്നില്‍ സുരേഷ് എം.പി

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പോരാടുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. എം പി യായി വിജയിച്ച കൊടിക്കുന്നില്‍ സുരേഷിന് യു ഡി എഫിന്റെ നേത്യത്വത്തില്‍ ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല എന്നീ പഞ്ചായത്തുകളിലെ സ്വീകരണ പര്യടന പരിപാടിയുടെ പൂമലയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്തായിയുണ്ടാകുന്ന സംഭവ വികാസങ്ങള്‍ സംസ്ഥാനത്ത് ഒരു ഭരണമുണ്ടോ എന്നു സംശയം ജനിപ്പിക്കുന്ന തരത്തിലാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. യുത്ത് ഫ്രണ്ട് സംസ്ഥാന ജന: സെക്രട്ടറി ജൂണി കുതിരവട്ടം പര്യടന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി.വി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി നിര്‍വ്വാഹ സമിതിയംഗം അഡ്വ.എബി കുര്യാക്കോസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോര്‍ജ് തോമസ്, ജോണ്‍സ് മാത്യു, പ്രസന്നകുമാര്‍, വി.കെ ശോഭ, പി.ഡി വാസുദേവന്‍, എം.കെ വിജയന്‍, ശമുവേല്‍ കുട്ടി, കെ ദേവദാസ്, കെ ഷിബു രാജന്‍, സിബീസ് സജി, എന്‍.സി രജ്ഞിത്ത്, സീമ ശ്രീകുമാര്‍, മഹേന്ദ്രദാസ്, സജികുമാര്‍, രമാ രാമചന്ദ്രന്‍, എന്‍.ജി രാജപ്പന്‍, അഡ്വ.പ്രശാന്ത് എന്നിവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു,

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App