ചന്ദനക്കാംപാറ ചെറുപുഷ്പം ദേവാലയത്തിലെ വികാരിയുടെ പേഴ്സ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ

This browser does not support the video element.

ചന്ദനക്കാംപാറ, ചെറുപുഷ്പം ദേവാലയത്തില്‍ പരിചയം നടിച്ച്, പള്ളി വികാരിയുടെ പേഴ്‌സ് മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പറമ്പ് സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. 25000 രൂപയും വിലപ്പെട്ട രേഖകളുമാണ് മോഷണം പോയത്. പരിചയം നടിച്ച് പള്ളിയില്‍ എത്തി വികാരിയോട് അടുപ്പം കൂടിയ ഷാജി വികാരിയുടെ പേഴ്‌സ് മോഷ്ടിക്കുകയായിരുന്നു. ചന്ദനക്കാംപാറ ചെറുപുഷ്പം ദേവാലയത്തിലെ വികാരി ഷിന്റോമോന്‍ ജെ.ആലപ്പാട്ടിന്റെ പേഴ്‌സാണ് മോഷ്ടിക്കപ്പെട്ടത്. റോസ് ഷര്‍ട്ടും മുണ്ടും ധരിച്ച് പള്ളിയില്‍ എത്തിയ ഇയാള്‍, പരിചയക്കാരനെ പോലെ പെരുമാറിയെന്നും തുടര്‍ന്ന് വികാരി ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് ഓഫീസില്‍ കയറിയ പേഴ്‌സുമായി കടന്നു കളയുകയായിരുന്നു. മോഷ്ടാവ് ഓഫീസില്‍ കയറുന്നത് പള്ളിയില്‍ ഉള്ള മറ്റു ചിലര്‍ കണ്ടിരുന്നെങ്കിലും ഇയാള്‍ വികാരിയുമായി സംസാരിക്കുന്നത് കണ്ടതിനാല്‍ വികാരി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഓഫീസില്‍ കയറിയതായിരിക്കാം എന്ന് തെറ്റിദ്ധരിക്കപ്പെടുകയുമായിരുന്നു. മരണാനന്തര ചടങ്ങ് കഴിഞ്ഞ് എത്തിയ വികാരി ഷിന്റോ മോന്‍ പേഴ്‌സ് എടുക്കാന്‍ നോക്കിയപ്പോള്‍ കാണാതായതോടെയാണ് തട്ടിപ്പ് മനസിലായത്. പേഴ്‌സില്‍ പണത്തിന് പുറമെ ഐഡന്റിറ്റി കാര്‍ഡുകള്‍ തുടങ്ങി വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. പയ്യാവൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പയ്യാവൂര്‍ എസ്.ഐ രമേശന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App