രേഖകളില്ലാതെ 20 ലക്ഷം രൂപ ചെക്ക് പോസ്റ്റിൽ പിടിച്ചു

This browser does not support the video element.

മതിയായ രേഖകളില്ലാതെ തമിഴ്നാട്ടിൽ നിന്ന് കൊണ്ടു വന്ന 20 ലക്ഷം രൂപ കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. തേനി ബോഡിനായ്ക്കന്നൂർ സ്വദേശി ആർ. ശിവകുമാറാണ് പിടിയിലായത്. ബോഡിന്നായ്ക്കന്നൂരിൽ ജോലി ചെയ്യുന്ന സ്ഥലത്തെ മുതലാളിയുടെ സഹോദരിയുടെ മകളുടെ വിവാഹ ആവശ്യത്തിനാണ് പണം കൊണ്ടുവന്നത് എന്നാണ് മൊഴി നൽകിയത്. ഇവർ ചങ്ങനാശേരിയിലാണ് താമസിക്കുന്നത്. സ്ഥലം ഒറ്റിക്കു കൊടുത്താണ് പണം സംഘടിപ്പിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെ പോലീസ് കേസ് ചാർജ് ചെയ്തു കോടതിയിൽ ഹാജരാക്കി.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App