കുഞ്ചിത്തണ്ണിയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു

കുഞ്ചിത്തണ്ണിയിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. ഇരുപതേക്കർ പുത്തൻപറമ്പിൽ ബെന്നിയുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ഏതാനും മാസങ്ങൾ മുമ്പ് നിർമ്മിച്ച ഭിത്തി കഴിഞ്ഞ ദിവസം വെളുപ്പിന് ഉണ്ടായ കനത്ത മഴയിൽ  തകരുകയായിരുന്നു. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App