"അമ്മയ്ക്ക് മക്കളായി പൊലീസുണ്ട് " - വാഹനാപകടത്തിൽ മരിച്ച പൊലീസുകാരന്റെ വീടിന് കൈത്താങ്ങ്

അമ്മയുടെ മകന്റെ സ്ഥാനത്ത് ഈ പോലീസുകാരെല്ലാവരുമുണ്ട്. എന്താവശ്യത്തിനും ഞങ്ങൾ ഓടിയെത്തും. സുനിലിന്റെ അമ്മയെ ചേർത്ത് പിടിച്ച് റൂറൽ എസ്.പി. കെ കാർത്തിക് ഐ.പി.എസ് പറഞ്ഞപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു. കണ്ടു നിന്ന പോലീസുകാർക്കും മിഴിനീര് ഒളിപ്പിക്കാനായില്ല. സർവ്വീസിലിരിക്കെ വാഹനാപകടത്തിൽ മരണപ്പെട്ട പെരുമ്പാവൂർ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ ഇ.എൻ. സുനിലിന് കേരള പോലീസ് അസോസിയേഷൻ ഓഫീസേഴ്സ് അസോസിയേഷൻ എന്നിവർ സമാഹരിച്ച കുടുംബ സഹായ നിധി കൈമാറുമ്പോഴാണ് വികാരനിർഭരമായ കാഴ്ചക്ക് വേദിയായത്. പെരുമ്പാവൂർ ഡി.വൈ. എസ്.പി ഓഫീസിലെ ജനമൈത്രി ഹാളിൽ നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് പന്ത്രണ്ട് ലക്ഷത്തോളം രൂപ സുനിലിന്റെ അമ്മയ്ക്കാണ് കൈമാറിയത്. മകന്റെ നഷ്ടം നികത്താനാവാത്തതാണെങ്കിലും ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥരും ഏത് ആവശ്യത്തിനും മകന്റെ സ്ഥാനത്ത് അമ്മയുടെ കൂടെ ഉണ്ടാകുമെന്ന് എസ്.പി. പറഞ്ഞപ്പോൾ സുനിലിന്റെ അമ്മയ്ക്ക് കരച്ചിലടക്കാനായില്ല. എസ്.പി. അമ്മയെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു. ചടങ്ങിൽ കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അധ്യക്ഷനായി. അശമന്നൂർ പഞ്ചായത്തംഗം ജയിംസ് പുല്ലൻ, കെ.പി.ഒ.എ സംസ്ഥാന ജനറൽ സെകട്ടറി സി.ആർ. ബിജു, പി. എ. ഫൈസൽ, ഇ.കെ. അനിൽകുമാർ, ജെ. ഷാജിമോൻ, എം.പി. സുരേഷ് ബാബു, എൻ .സി. രാജീവ്, ഇ.കെ. അബ്ദുൾ ജബ്ബാർ എം.വി. സനിൽ, പി.എൻ. പ്രിജിത് തുടങ്ങിയവർ പ്രസംഗിച്ചു. വീട് പണി പൂർത്തിയാകും മുമ്പേയാണ് സുനിൽ മരണപ്പെട്ടത്. സുനിലിന്റെ ബാച്ചിലെ പോലീസുദ്യോഗസ്ഥർ വീടുപണി പൂർത്തിയാക്കി നൽകിയിരുന്നു.

  • Related Post
X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App