പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ കൊപ്പം സ്കൂളിലെ വിദ്യാർഥികൾ

വിളയൂർ പഞ്ചായത്തിലെ കണ്ടേങ്കാവ് പ്രദേശത്ത് പ്രളയ ബാധിത വീട്ടുകാർക്ക് ശുചീകരണക്കിറ്റുകൾ കൊപ്പം ഗവർണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നല്കി. ടൂത്ത് പേസ്റ്റ്, ബ്രഷ്, ടോയ്ലറ്റ് സോപ്പ്, വാഷിങ്ങ് സോപ്പ്, ഡിറ്റർജന്റ് പൗഡർ, ഫിനൈൽ തുടങ്ങിയ ഉല്പന്നങ്ങൾ കിറ്റിൽ ഉണ്ടായിരുന്നു. സ്കൂളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ പ്രിൻസിപ്പൽ ബെന്നി ഡൊമിനിക്, പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ്, സ്റ്റാഫ് സെക്രട്ടറി എം.വി രാജൻ, രതീഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ പ്രതിനിധിക്കളും അധ്യപകരായ പ്രീതിവർഗീസ്, രതീഷ് മാസ്റ്റർ, സമീറ, അബ്ദുൽ നാസർ, ഹരിദേവൻ, അബൂബക്കർ, അബ്ദുൽ റഹ്മാൻ എന്നിവർ ഉൾപ്പെട്ട സംഘം കണ്ടേകാവ് എല്ലാ വീട്ടിലും നേരിട്ട് എത്തി കിറ്റുകൾ നൽകി. കുട്ടികളുടെ മനസ്സിന്റെ നന്മ ഏവർക്കും മാതൃകയാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

  • Related Post
X

സർക്കിൾ പാലക്കാട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, പട്ടാമ്പി... അങ്ങനെ എല്ലായിടങ്ങളിലും 👉

പാലക്കാട് ജില്ലയിലെ 3000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App