ആൾക്കാരെ കാണിക്കാൻ ഉദ്യോഗസ്‌ഥർക്കു വിമർശനം; മന്ത്രി മണ്ഡലത്തിൽ വ്യാപക നിലം നികത്തൽ

This browser does not support the video element.

മഴയിൽ നഗരം വെള്ളക്കെട്ടായത് ഏനാമ്മാക്കൽ ബണ്ട് തുറക്കാത്തത് കൊണ്ടാണെന്നു ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച മന്ത്രി വി.എസ്.സുനിൽകുമാറിന്റെ മണ്ഡലത്തിൽ വ്യാപക നിലംനികത്തൽ. തൃശൂർ നഗരത്തിനോട് ചേർന്നുള്ള കിഴക്കുംപാട്ടുകരയിൽ കൈനൂർപാടമാണ് വൻതോതിൽ നികത്തിക്കൊണ്ടിരിക്കുന്നത്. പാടശേഖരത്തിന്റെ വലിയ ഭാഗമാകെ മണ്ണിട്ട് നികത്തി കഴിഞ്ഞു. ഇക്കഴിഞ്ഞ മഴയിൽ ഈ പ്രദേശമാകെ വെള്ളക്കെട്ടിലായിരുന്നു. വെള്ളക്കെട്ടിന് കാരണമായത് ചുറ്റുപാടുകളായിരുന്ന കൈനൂർപാടശേഖരത്തിന്റെ വലിയഭാഗം മണ്ണടിച്ച് നികത്തിയതാണ്. വെള്ളം ഒഴുകി പോവേണ്ട ഓവുചാലുകൾ പോലും മണ്ണിട്ട് നികത്തിയതോടെ വെള്ളം വീടുകളിലേക്ക് ക‍യറിയതോടെ ഒരു ആഴ്ചയോളം ഇവിടുത്തുകാർ ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരുന്നു. ജനവാസ മേഖലയിൽ നിന്നും അല്പം മാറിയുള്ളതാണ് പാടശേഖരമെന്നതിനാൽ നാട്ടുകാരുടെ ശ്രദ്ധപതിയാത്ത പുലർകാലങ്ങളിലാണ് ടിപ്പർലോറികളിൽ മണ്ണടിക്കുന്നത്. തരിശ് ഭൂമികൾ പോലും കൃഷിയോഗ്യമാക്കാനും, നിലം നികത്തലിനുമെതിരെ ഉഗ്രപ്രഖ്യാപനം നടത്തുന്ന കൃഷിമന്ത്രിയുടെ മണ്ഡലത്തിൽ നടക്കുന്ന നിലം നികത്തലിനെതിരെ രാഷ്ട്രീയമായി പോലും കോൺഗ്രസും ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ പരിസ്ഥിതി സംഘടനകളോ രംഗത്ത് വന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App