മഴയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം

മഴ ശക്തി പ്രാപിച്ച ഇന്നലെ സോഷ്യൽ മീഡിയയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെന്ന വ്യാജ പ്രചരണം ശക്തമായിരുന്നു. വിദ്യഭ്യാസ വകുപ്പിന്റെയും, ജില്ലാ കളക്ടുടെയും പേരിലായിരുന്നു പ്രചരണം. ഇതിനായി കഴിഞ്ഞ പ്രളയകാലത്ത് പുറത്തിറക്കിയ പത്രകുറിപ്പാണ് ഉപയോഗിച്ചത്. ഇതോടെ പത്രസ്ഥാപനങ്ങളിലേക്കും, മാധ്യമ പ്രവർത്തകരുടെ നമ്പറുകളിലേക്കും കാര്യങ്ങൾ തിരകിയുള്ള ഫോൺ കോൾ പ്രവാഹമായിരുന്നു. കളക്ടർ മുതൽ കാലവർഷക്കെടുതി ദുരിതാശ്വാസ കൺട്രോൾ റൂമുകളിലെ ഉദ്യോഗസ്ഥർക്കും വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് ഫോൺ കോളുകൾ എത്തി. ഇതിന് മണിക്കൂറുകൾ ശേഷമാണ് ചില ജില്ലകളിലും, ദുരിതം അനുഭവിക്കുന്ന താലൂക്ക്കളിലും അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള വിദ്യഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം ഉണ്ടായത്. ജനങ്ങളെ തെറ്റിദ്ധരിക്കുന്ന വ്യാജ പ്രചരണങ്ങൾ എതിരെ നടപടി എടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App