വാദി പ്രതിയായി; ഓട്ടോ ഡ്രൈവര്‍ കഞ്ചാവുമായി അറസ്റ്റില്‍

പാലാ പോലീസ് മര്‍ദിച്ചെന്ന കേസിലെ വാദി കഞ്ചാവു കേസില്‍ പാലാ എക്‌സൈസിന്റെ പിടിയിലായി. പാലാ ഗവണ്‍മെന്റ് ആശുപത്രി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പാലാ കുളത്തുംമാട്ടേല്‍ അഖിലാണ് കഞ്ചാവ് കൈവശം വച്ചതിന് പാലാ എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടയില്‍ പോലീസ് കാന്‍സര്‍ രോഗിയെ മര്‍ദ്ദിച്ചെന്ന ആരോപിച്ച കേസിലെ വാദിയാണ് ഇയാള്‍. ഈ സംഭവം വിവാദമായതോടെ ഒരു എ.എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പാലാ എക്‌സൈസിനു കിട്ടിയ രഹസ്യവിവരം അനുസരിച്ച് പാലാ പൊന്‍കുന്നം റോഡില്‍ മീനച്ചില്‍ ഭാഗത്തു വച്ചാണ് എക്‌സൈസ് സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കൈവശം കൈവശം വച്ചതിന് മുന്‍പും ഇയാളുടെ പേരില്‍ കേസുണ്ട്.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App