വക്കീലാഫീസിൽ കയറിയ മോഷ്ട്ടവിനെ വക്കീൽ പൂട്ടി

This browser does not support the video element.

കാട്ടാക്കട കോടതിയുടെയും പഞ്ചായത്ത് ഓഫീസിനും സമീപത്തുള്ള അഡ്വ. റജീന മാക്സിപ്പോളിന്റെ ഓഫീസിലാണ് പട്ടാപകൽ മോഷണം. വെള്ളറട സ്വദേശി ഗോഡ് വിൻ രാജ് (48) നെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു 3. 30 നാണ് സംഭവം. ഓഫീസിന്റെ ചില്ല് വാതിൽ തുറന്നു അകത്തു കയറി മേശവലിപ്പിൽ നിന്നും പണം മോഷ്ടിക്കുന്നതിനിടെ കോടതിയിൽ നിന്നും ഓഫീസിലേക്ക് കയറി വന്ന വക്കീൽ വക്കീൽ പൂട്ടിക്കിടന്ന ഓഫീസിനകത്തു ആളെ കാണുകയും ഉടൻ തന്നെ വക്കീൽ പുറത്തു നിന്നു വാതിൽ പൂട്ടുകയും ചെയ്തു. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇയാൾക്കെതിരെ വെള്ളറട ഉൾപ്പടെ നിരവധി പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസ് ഉള്ളതായി പോലീസ് പറഞ്ഞു. ഓഫീസ് അതിക്രമിച്ചു കയറി മോഷണം നടത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App